27 May Wednesday
ബംഗാളിനെതിരെ ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌ തുണച്ചു

സൗരാഷ്‌ട്രയ്‌ക്ക്‌ രഞ്‌ജി ട്രോഫി

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020


രാജ്‌കോട്ട്‌
സൗരാഷ്‌ട്രയ്‌ക്ക്‌ ആദ്യമായി രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ കിരീടം. ബംഗാളിനെതിരായ ഫൈനൽ സമനിലയിൽ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്സ്‌ ലീഡിന്റെ മികവിൽ ജേതാക്കളായി. സെഞ്ചുറി നേടിയ സൗരാഷ്‌ട്ര താരം അർപിത്‌ വസവഡയാണ്‌ കളിയിലെ താരം. സ്‌കോർ: സൗരാഷ്‌ട്ര 425, 4–-105. ബംഗാൾ 381.

അവസാന ദിവസം ലീഡ്‌ നേടാൻ 72 റൺ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിന്‌ പിടിച്ചുനിൽക്കാനായില്ല. 27 റണ്ണെടുക്കുന്നതിനിടെ അവശേഷിച്ച നാല്‌ വിക്കറ്റും വീണു. സൗരാഷ്‌ട്രയ്‌ക്ക്‌ 44 റൺ ലീഡ്‌. അതോടെ കളിയുടെ ആവേശം തീർന്നെങ്കിലും സൗരാഷ്‌ട്ര രണ്ടാം ഇന്നിങ്സിൽ 4ന്‌ 105 റണ്ണെടുത്തു. ക്യാപ്‌റ്റൻ ജയ്‌ദേവ്‌ ഉനദ്‌ഘട്ടാണ്‌ സൗരാഷ്‌ട്രയുടെ വിജയശിൽപ്പി. ഈ സീസണിൽ 67 വിക്കറ്റാണ്‌ ഈ പേസർ വീഴ്‌ത്തിയത്‌.


പ്രധാന വാർത്തകൾ
 Top