30 May Saturday

ഐ ലീഗിലും കാണികൾ വേണ്ട ; ഐഎസ്‌എൽ ഫൈനൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020



മഡ്‌ഗാവ്‌
ഇന്നു നടക്കുന്ന ഐഎസ്‌എൽ ഫൈനലിനും ഐ ലീഗിലെ ബാക്കിയുള്ള മത്സരങ്ങൾക്കും കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല. മഡ്‌ഗാവിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി ഏഴരയ്‌ക്കാണ്‌ എടികെ–-ചെന്നൈയിൻ എഫ്‌സി കലാശപ്പോരാട്ടം.

മോഹൻബഗാൻ ജേതാക്കളായ ഐ ലീഗിൽ 24 മത്സരങ്ങൾ ബാക്കിയുണ്ട്‌. ഈ കളികൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു. ഇന്ന്‌ റിയൽ കാശ്‌മീർ ട്രാവു എഫ്‌സിയെയും നെരോക ചെന്നൈ സിറ്റിയെയും നേരിടും. നാളെ കോഴിക്കോട്ട്‌ ഗോകുലം കേരള ഇന്ത്യൻ ആരോസിനെ നേരിടും. കൊൽക്കത്തയിൽ മോഹൻ ബഗാനും ഈസ്‌റ്റ്‌ ബംഗാളും മുഖാമുഖം കാണും. അവസാന മത്സരം നടക്കുന്ന ഏപ്രിൽ 12ന്‌ കോഴിക്കോട്ടാകും ബഗാന്റെ കിരീടധാരണം.

ഐഎസ്‌എലിൽ മൂന്നാം കിരീടമാണ്‌ ചെന്നൈയിനും എടികെയും ലക്ഷ്യമിടുന്നത്‌.  സെമിയിൽ എഫ്‌സി ഗോവയെ തകർത്താണ്‌ ചെന്നൈയിൻ കലാശപ്പോരിനെത്തുന്നത്‌.  നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സിയെ വീഴ്‌ത്തിയാണ്‌ എടികെയുടെ വരവ്‌. കാണികളില്ലാത്തത്‌ ഫൈനലിന്റെ നിറംകെടുത്തിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top