24 February Monday

ഗോൾ ബൂട്ടുള്ള നേപ്പാളി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


ബംഗളൂരു
ഗോകുലത്തിന്റെ കുതിപ്പിൽ നേപ്പാളുകാരി സബിത്ര ഭണ്ഡാരിയുടെ ബൂട്ട്‌ നിർണായകം. ഗോകുലം നേടിയ 31 ഗോളിൽ പതിനെട്ടും നേടിയത്‌ ഇരുപത്തിരണ്ടുകാരിയാണ്‌.
കഴിഞ്ഞ സീസണിൽ മധുര സേതു എഫ്‌സിയിൽനിന്നാണ്‌ ഈ നേപ്പാൾ ദേശീയതാരം കേരളത്തിലെത്തുന്നത്‌. ബൂട്ടില്ലാതെ പന്തുതട്ടിത്തുടങ്ങിയ പെൺകുട്ടിയിലെ പ്രതിഭയെ കണ്ടെത്തിയത്‌ റഫറിയായ സുക്രലാമയാണ്‌. പ്രദേശിക ടൂർണമെന്റുകളിൽ സബിത്രയുടെ കളികണ്ട സുക്രലാമ കാഠ്‌മണ്ഡുവിലെ നേപ്പാൾ എപിഎഫ്‌ ക്ലബ്ബിൽ ചേർത്തു. അതു വഴിത്തിരിവായി. 2014ൽ ദേശീയ ടീമിലെത്തി തിളങ്ങി.

നേപ്പാളിനായി 34 തവണ ജേഴ്‌സിയണിഞ്ഞപ്പോൾ 38 ഗോൾ നേടി. കഴിഞ്ഞവർഷം നേപ്പാളിനായി ഏറ്റവുമധികം ഗോളടിച്ച കളിക്കാരിയാണ്‌.


പ്രധാന വാർത്തകൾ
 Top