17 August Wednesday

89 മിനിറ്റ്‌ 47 സെക്കൻഡ്‌: അവസാന വിസിലൂതി റഫറി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ലിംബെ (കാമറൂൺ)
ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോളിൽ മാലി–-ടുണീഷ്യ മത്സരത്തിൽ റഫറിയുടെ അബദ്ധം. 85–-ാം മിനിറ്റിൽ കളിസമയം അവസാനിച്ചെന്ന്‌ റഫറി അറിയിച്ചു. പിന്നാലെ 89 മിനിറ്റും 47 സെക്കൻഡിലും അവസാന വിസിലൂതി. 90 മിനിറ്റാണ്‌ ഫുട്‌ബോൾ മത്സരത്തിന്റെ പൂർണസമയം. കൂടാതെ കളിയിലെടുത്ത ചെറു ഇടവേളകളുടെ ഭാഗമായി അധികമായി പരിക്കുസമയവും അനുവദിക്കും. സാംബിയക്കാരൻ ജാനി സികാസ്‌വെയാണ്‌ ഏവരെയും ഞെട്ടിച്ച തീരുമാനമെടുത്ത റഫറി. ഇതേത്തുടർന്ന്‌ ടുണീഷ്യൻ കോച്ചും കളിക്കാരും രംഗത്തെത്തി. അൽപ്പസമയത്തിനുശേഷം മൂന്ന്‌ മിനിറ്റ്‌ കളി തുടരാൻ സംഘാടകർ തീരുമാനിച്ചെങ്കിലും ടുണീഷ്യൻ കളിക്കാർ കളത്തിലിറങ്ങിയില്ല. മത്സരം ഒരു ഗോളിന്‌ മാലി ജയിച്ചു.

മറ്റൊരു മത്സരത്തിൽ ഐവറി കോസ്റ്റ് ഒരു ഗോളിന് ഇക്വറ്റോറിയൽ ഗ്വിനിയയെ തോൽപ്പിച്ചു. മാക്സ് ഗ്രാദെൽ ഗോളടിച്ചു.  നേഷൻസ് കപ്പിലെ അരങ്ങേറ്റക്കാരായ ഗാംബിയ മൗറിടാനിയയെ 1–0ന് മറികടന്ന് ഉശിരൻ തുടക്കംകുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top