24 January Friday

ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ : പ്രിസ്‌കില്ലയ്‌ക്കും സ്‌റ്റെഫിക്കും സ്വർണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

സ്‌റ്റെഫി സാറ കോശി സ്വർണം, 800 മീറ്റർ


ഗുവാഹത്തി
ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ അത്‌ലറ്റിക്‌സിൽ കേരളത്തിന്‌ മൂന്ന്‌ സ്വർണവും നാല്‌ വെങ്കലവും. 21 വയസ്സിന്‌ താഴെയുള്ള പെൺകുട്ടികളുടെ 800 മീറ്ററിൽ പ്രിസ്‌കില്ല ഡാനിയൽ ഒന്നാമതെത്തി. 17 വയസ്സിന്‌ താഴെയുള്ളവരുടെ 800ൽ സ്‌റ്റെഫി സാറ കോശി സ്വർണം നേടി.

ഇരുപത്തൊന്ന്‌ വയസ്സിന്‌ താഴെയുള്ള പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ ആൻസി സോജൻ നയിച്ച ടീം സ്വർണം കരസ്ഥമാക്കി. ആൻസിയുടെ മൂന്നാം സ്വർണമാണിത്‌. വി എസ്‌ ഭവിക, കെ വി അൻറോസ്‌ ടോമി, മൃദുല മരിയ ബാബു എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ.

ട്രിപ്പിൾജമ്പിൽ ലിസ്‌ബത്ത്‌ കരോലിൻ ജോസഫ്‌ വെങ്കലം നേടി. പോൾവോൾട്ടിൽ മാളവിക രമേഷ്‌ മൂന്നാമതെത്തി. ആൺകുട്ടികളുടെ ലോങ്ജമ്പിൽ ആർ സാജനും വെങ്കലമുണ്ട്‌. 

പതിനേഴ്‌ വയസ്സിന്‌ താഴെയുള്ള പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ കേരളം മൂന്നാമതായി. അത്‌ലറ്റിക്‌സിൽ തമിഴ്‌നാട്‌ സ്വർണമടക്കം 21 മെഡലുമായി ഒന്നാമതാണ്‌. കേരളത്തിന്‌ ആറുവീതം സ്വർണവും വെങ്കലവുമുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top