കൊച്ചി
ഏഷ്യൻ ഗെയിംസിൽ ടി സി യോഹന്നാൻ സ്വർണം നേടിയിട്ട് 50 വർഷം. 1974 സെപ്‌തംബർ 12ന് ടെഹ്‌റാൻ ഗെയിംസിലാണ് പുരുഷന്മാരുടെ ലോങ്ജമ്പിലെ നേട്ടം. ഏഷ്യൻ റെക്കോഡോടെ 8.07 മീറ്ററാണ് മറികടന്നത്. ഏഷ്യൻ ഗെയിംസിൽ ഒരു മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണമായിരുന്നു. എട്ടു മീറ്റർ താണ്ടിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും സ്വന്തമാക്കി.
കൊല്ലം ജില്ലയിലെ എഴുകോൺ മാറനാട് സ്വദേശിയായ എഴുപത്തേഴുകാരൻ ഇപ്പോൾ എറണാകുളം കാക്കനാട് കൊല്ലംകുടിമുകളിലാണ് താമസം. മകൻ ടിനു യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..