18 September Wednesday
ഇരുവരും ചങ്ങാതിമാർ

നീരജ് ചോപ്രയും മനു ഭാക്കറും തമ്മിലെന്താണ്; വിവാദത്തിന് വിരാമമിട്ട് മനുവിന്റെ പിതാവ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

‌‌

 ന്യൂഡൽഹി> പാരീസ് ഒളിമ്പിക്‌സിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്രയും ഷൂട്ടര്‍ മനു ഭാക്കറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉയർന്ന സോഷ്യൽ മീഡിയ ചർച്ചകൾക്ക് വിരാമമിട്ട് മനുവിന്റെ പിതാവ്.

'മനു ഇപ്പോഴും വളരെ ചെറുപ്പമാണ്. അവള്ക്ക്  വിവാഹപ്രായം ആയിട്ടില്ല. അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുമില്ല,' മനുവിന്റെ പിതാവ് രാം കിഷന്‍ ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു.

 വിവാഹിതരാകുന്നെന്ന തരത്തിലുള്ള ചർച്ചകളായിരുന്നു ഒളിമ്പിക്സ് സമാപനത്തിന്  പിന്നാലെ ഉയർന്നത്. സമാപന ശേഷമുള്ള ഒരു പരിപാടിയില്‍ നീരജ് ചോപ്രയും മനു ഭാക്കറും മനുവിന്‌റെ അമ്മയും പരസ്പരം കണ്ടുമുട്ടിയതുമാണ് ആരാധകർ ഏറ്റെടുത്തത്. മൂവരും ചേര്‍ന്നുള്ള ചിത്രം എക്സിലും പോസ്റ്റ് ചെയ്യപ്പെട്ടു.

മനുവിന്റെ അമ്മ നീരജിനെ മകനായാണ് കരുതുന്നതെന്നും അതാണ് ഇരുവരും തമ്മിലുള്ള അടുപ്പമെന്നും രാം കിഷന്‍ വെളിപ്പെടുത്തി. 'മെഡല്‍ കൊണ്ടുവന്നത് പോലെതന്നെ രാജ്യം മുഴുവന്‍ അറിഞ്ഞായിരിക്കും നീരജിന്‌റെ വിവാഹമെന്ന്' നീരജിന്‌റെ അമ്മാവനും പ്രതികരിച്ചു.

പാരീസ് ഗെയിംസിലെ ഏറ്റവും മികച്ച ഇന്ത്യന്‍ അത്ലറ്റുകളില്‍ രണ്ട് പേരായിരുന്നു മനുവും നീരജും. ജാവലിന്‍ ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ നിലവിലെ ചാമ്പ്യൻ കൂടിയായിരുന്ന നീരജ് ചോപ്ര രണ്ടാം സ്ഥാനമാണ് നേടിയത്.  വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലം നേടിയ മനു ഒരു ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top