23 August Friday

പകരദിനം വേണ്ടെന്ന‌് ഐസിസി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


നോട്ടിങ‌്‌ഹാം
പകരദിനങ്ങൾ വേണ്ടെന്ന തീരുമാനം ന്യായീകരിച്ച‌് ഐസിസി. മഴമൂലം മൂന്ന‌് മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നപ്പോഴാണ‌് ആദ്യറൗണ്ടിൽ മത്സരങ്ങൾ ‌മാറ്റിവയ‌്ക്കാനായി പകരം ദിനങ്ങൾ അനുവദിക്കാത്ത ഐസിസിക്കെതിര വിമർശമുയർന്നത‌്. ശ്രീലങ്കയ‌്ക്കെതിരായ മത്സരം ഉപേക്ഷിച്ചപ്പോൾ വിമർശവുമായി ബംഗ്ലാദേശ‌് പരിശീലകൻ സ‌്റ്റീവ‌് റോഡ‌്സ‌് രംഗത്തെത്തി. എന്നാൽ, കാലാവസ‌്ഥ പരിധിയിൽക്കവിഞ്ഞ‌് എതിരായതാണ‌് വില്ലനായതെന്നാണ‌് ‌ഐസിസിയുടെ വാദം. എല്ലാ മത്സരത്തിനും ഒരു പകരദിനം എന്നത‌് പ്രായോഗികമല്ല. ഇത‌് ടൂർണമെന്റിന്റെ ദൈർഘ്യം വല്ലാതെ കൂട്ടും. റിസ‌ർവ‌് ദിനത്തിലും മഴ പെയ്യില്ലെന്ന‌് ഉറപ്പില്ലെന്നും ഐസിസി ചീഫ‌് എ‌ക‌്സിക്യൂട്ടീവ‌് ഡേവിഡ‌് റിച്ചാഡ‌്സൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top