20 August Tuesday

മഴയിൽ കുതിർന്ന‌് നോട്ടിങ‌്ഹാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


നോട്ടിങ‌്ഹാം
ബാറ്റിങ്ങിന‌് ഏറെ അനുകൂലമായ പിച്ചെന്ന‌ായിരുന്നു നോട്ടിങ‌്ഹാമിനെ ലോകകപ്പിന‌ു മുമ്പ‌് വിശേഷിപ്പിച്ചത‌്. എന്നാൽ, ഇവിടെ വെസ‌്റ്റിൻഡീസ‌് പേസർമാർ പാകിസ്ഥാനെ എറിഞ്ഞിട്ടത‌് 105 റണ്ണിനാണ‌്. ഇംഗ്ലണ്ട‌്–-പാകിസ്ഥാൻ, വെസ‌്റ്റിൻഡീസ‌്–-ഓസ‌്ട്രേലിയ മത്സരങ്ങളിൽ റൺ പിറന്നു. ഇന്നും ബാറ്റിങ്ങിന‌് അനുകൂലമാണ‌് പിച്ച‌്. പക്ഷേ, കനത്ത മഴ സാഹചര്യം മാറ്റിയിട്ടുണ്ട‌്. പേസർമാർക്ക‌് ഗുണംകിട്ടും.

നോട്ടിങ‌്ഹാമിൽ ഒരാഴ‌്ച കനത്ത മഴയായിരിക്കുമെന്നാണ‌് കാലാവസ്ഥാ വിദഗ‌്ധരുടെ മുന്നറിയിപ്പ‌്. യെല്ലോ അലർട്ടാണ‌് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top