18 June Tuesday

സെമെന്യക്ക‌് സ്വർണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


പാരീസ‌്
എണ്ണൂറ‌് മീറ്ററിൽ മത്സരിക്കാനുള്ള വിലക്ക‌് നീക്കിയതിന‌ു ശേഷമുള്ള ആദ്യ മത്സരത്തിൽ സ്വർണം നേടി കാസ്റ്റർ സെമെന്യ. മോൺട്രിയൽ അത‌്‌ലറ്റിക‌് മീറ്റിൽ 2000 മീറ്ററിലാണ‌്  ദക്ഷിണാഫ്രിക്കൻ ഓട്ടക്കാരി ഒന്നാമതെത്തിയത‌് (അഞ്ച‌ു മിനിറ്റ‌് 38.19 സെക്കൻഡ‌്). ടെസ്റ്റോസ്റ്റെറോൺ നിയന്ത്രിത മരുന്ന‌് ഉപയോഗിക്കണമെന്ന രാജ്യാന്തര അത്‌ല‌റ്റിക‌് ഫെഡറേഷന്റെ നിയമത്തിനെതിരെ സെമെന്യ നൽകിയ ഹർജിയിൽ സ്വിസ‌് സുപ്രീംകോടതി താൽക്കാലിക സ‌്റ്റേ വിധിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top