05 July Tuesday

ഉക്രയ്‌ൻ 
വീണ്ടും കളത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


ബൊറൂസിയ പാർക്ക്
റഷ്യയുടെ സെെനികനടപടിയിൽ നിലച്ചുപോയ ഉക്രയ്ൻ ഫുട്ബോൾ തിരിച്ചുവരുന്നു. ജർമൻ ക്ലബ് ബൊറൂസിയ മോൺചെൻഗ്ലാദ്ബയുമായുള്ള സൗഹൃദപോരിലൂടെ ഉക്രയ്ൻ ദേശീയ ടീം കളത്തിലെത്തി. മത്സരത്തിൽ 2–1ന് ഉക്രയ്ൻ ജയിച്ചു.

ലോകകപ്പ് പ്ലേ ഓഫിൽ സ്കോട്‌ലൻഡിനെതിരായ മത്സരത്തിനുള്ള മുന്നൊരുക്കമായിരുന്നു ഉക്രയ്ന്. ജൂൺ ഒന്നിനാണ് പ്ലേ ഓഫ് മത്സരം.
ഈ വർഷം മാർച്ച് ഇരുപത്തിനാലിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. റഷ്യൻ സെെനികനീക്കത്തെ തുടർന്നായിരുന്നു മാറ്റിവച്ചത്. ജയിക്കുന്ന ടീമിന് വെയ്-ൽസുമായാണ് അടുത്ത മത്സരം. ജൂൺ അഞ്ചിന് നടക്കുന്ന ഈ കളി ജയിക്കുന്ന ടീം ലോകകപ്പിനെത്തും.
കഴിഞ്ഞവർഷം നവംബറിലാണ് ഉക്രയ്ൻ അവസാനമായി കളിച്ചത്.

മോൺചെൻഗ്ലാദ്ബായുമായുള്ള കളി കാണാൻ 20,000 കാണികളാണെത്തിയത്. ഇതിൽനിന്ന്‌ കിട്ടിയ തുക യുദ്ധത്തിന് ഇരയായവർക്ക് നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top