29 May Friday

ഒളിമ്പിക്‌സ്‌ ദീപം തെളിഞ്ഞു, ആരവമില്ലാതെ

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


ഏതൻസ്‌
ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി. ടോക്യോ ഒളിമ്പിക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെ ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപശിഖ കൊളുത്തിയത്‌. കോവിഡ്‌–-19 ഭീതിയിൽ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങ്‌.

രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയിലെയും ജപ്പാനിലെ സംഘാടകസമിതിയിലെയും ക്ഷണിക്കപ്പെട്ട നൂറുപേർക്കായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. എട്ട്‌ ദിവസം ഗ്രീസിൽ പര്യടനം നടത്തുന്ന ദീപശിഖ 19ന്‌ ജപ്പാനിലേക്ക്‌ പോകും. അവിടെ 121 ദിവസം പ്രയാണമുണ്ടാകും.

ഗ്രീക്ക്‌ ഒളിമ്പിക്‌സ്‌ ഷൂട്ടിങ് ചാമ്പ്യൻ അന്ന കൊറകാക്കിയാണ്‌ ആദ്യം ദീപശിഖയേന്തിയത്‌. തുടർന്ന്‌ ജാപ്പനീസ്‌ മാരത്തൺ ചാമ്പ്യൻ മിസുകി നൊഗുച്ചി ഏറ്റുവാങ്ങി.


പ്രധാന വാർത്തകൾ
 Top