21 May Saturday

മിന്നൽക്കുതിപ്പ്‌ ; 20 പോയിന്റുമായി 
പട്ടികയിൽ ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


വാസ്‌കോ
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പിൽ ഒഡിഷ എഫ്‌സിയും വഴിമാറി. രണ്ട്‌ ഗോളിന്‌ ഒഡിഷയെ തകർത്ത്‌ ഐഎസ്‌എൽ ഫുട്‌ബോളിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി. 11 കളിയിൽ 20 പോയിന്റായി ബ്ലാസ്‌റ്റേഴ്‌സിന്‌. അഞ്ചുവീതം ജയവും സമനിലയും. കീഴടങ്ങിയത്‌ ആദ്യ കളിയിൽ മാത്രം. പിന്നീടുള്ള പത്തിലും തോൽവിയറിയാതെയാണ്‌ മുന്നേറ്റം.
ഒഡിഷയ്‌ക്കെതിരെ ഇന്ത്യൻ കളിക്കാരായ നിഷുകുമാറും ഹർമൻജോത്‌ കബ്രയുമാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്‌. രണ്ടെണ്ണത്തിനും വഴിയൊരുക്കിയത്‌ അഡ്രിയാൻ ലൂണയാണ്‌.
ഒഡിഷയ്‌ക്കെതിരെ തകർപ്പൻ പ്രകടനമാണ്‌ മഞ്ഞപ്പട നടത്തിയത്‌. ആദ്യപകുതിയിൽ എതിരാളിക്ക്‌ ഒരവസരവും നൽകാതെ ആക്രമണം അഴിച്ചുവിട്ടു. ഒഡിഷ പ്രതിരോധം ചിതറി. ഇത്‌ മുതലാക്കിയായിരുന്നു രണ്ട്‌ ഗോളും പിറന്നത്‌. മധ്യനിരയിൽ ലൂണയുടെ മിന്നുംനീക്കങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന്‌ മേധാവിത്വം നൽകി. രണ്ടാംപകുതിയിൽ ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ്ങിന്റെ രക്ഷപ്പെടുത്തലുകൾ ഒഡിഷയെ തടഞ്ഞു. ഞായറാഴ്‌ച മുംബൈ സിറ്റിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top