08 December Sunday

സംസ്ഥാന ജൂനിയർ വോളി : കോഴിക്കോടും പത്തനംതിട്ടയും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


പറവൂർ
സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ കോഴിക്കോടും പെൺകുട്ടികളിൽ പത്തനംതിട്ടയും ജേതാക്കളായി. ഫൈനലിൽ കോഴിക്കോട്‌ എറണാകുളത്തെ 21–-25, 25–-20, 17–-25, 25–-19, 15–-11ന്‌ തോൽപ്പിച്ച്‌ കിരീടം നിലനിർത്തി. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ കോഴിക്കോട്‌ വിജയം പൊരുതിനേടുകയായിരുന്നു.

ഒ കെ മുഹമ്മദ്‌ ഷാമിൽ നയിച്ച ടീമിൽ കെ സജിൻ, മുനർവിർ, കെ വി മുഹമ്മദ്‌ റമീസ്‌, പി അക്ഷയ്‌രാജ്‌, വി പി അതുൽരാജ്‌, ഡി ദീക്ഷിത്‌, എം ആകാശ്‌, ജോയൽ ജോബ്‌, പി വി മിഥുൻ, ആനന്ദ്‌, മുഹമ്മദ്‌ നാഫിൽ എന്നിവർ അംഗങ്ങളാണ്‌. കുറ്റ്യാടി ഗവ. ഹൈസ്‌കൂൾ കായികാധ്യാപകൻ കെ കെ ഹമീദാണ്‌ പരിശീലകൻ. ബാലകൃഷ്‌ണൻ കോട്ടൂർ സഹപരിശീലകനാണ്‌. 

പത്തനംതിട്ട പെൺകുട്ടികൾ നാലു സെറ്റ്‌ നീണ്ട പോരാട്ടത്തിൽ കണ്ണൂരിനെ തോൽപ്പിച്ച്‌ കിരീടം നേടി. സ്‌കോർ: 22–-25, 25–-22, 25–-18, 25–-19.


പ്രധാന വാർത്തകൾ
 Top