24 October Saturday

യൂറോപ്പിൽ ഇന്ന്‌ പന്തുരുളും ; പ്രീമിയർ, സ്‌പാനിഷ്‌ ലീഗുകൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020


ലണ്ടൻ/മാഡ്രിഡ്‌
യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ ആരവം. ഇംഗ്ലീഷ്‌ ‐ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ് പുതിയ സീസണുകൾക്ക്‌ ഇന്ന്‌ തുടക്കം. ‌ഫ്രഞ്ച്‌ ലീഗ്‌ ആരംഭിച്ചുകഴിഞ്ഞു. 19നാണ്‌ ജർമൻ ലീഗ്‌. കോവിഡ്‌ പ്രതിസന്ധി കാരണം കഴിഞ്ഞ സീസൺ വൈകിയായിരുന്നു അവസാനിച്ചത്‌. ഫ്രാൻസിൽ ഒഴികെ മറ്റൊരിടത്തും കാണികൾക്ക്‌ പ്രവേശനമില്ല. അഴ്‌സണൽ–-ഫുൾഹാം കളിയോടെയാണ്‌ പ്രീമിയർ ലീഗിന്‌ തുടക്കമാകുന്നത്‌. ആദ്യദിനം നാലു മത്സരങ്ങളാണ്‌. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ലീഡ്‌സ്‌ യുണൈറ്റഡിനെ നേരിടും. 16 വർഷങ്ങൾക്കുശേഷമാണ്‌ ലീഡ്‌സ്‌ ലീഗിൽ തിരിച്ചെത്തുന്നത്‌. ക്രിസ്റ്റൽ പാലസ്‌–-സതാംപ്‌ടൺ, വെസ്റ്റ്‌ഹാം–-ന്യൂകാസിൽ യുണൈറ്റഡ്‌ പോരുകളും ആദ്യദിനം അരങ്ങേറും.
സ്‌പെയ്‌നിൽ ആദ്യദിനം മൂന്നു കളികളാണ്‌. ഉദ്‌ഘാടനമത്സരത്തിൽ ഐബർ സെൽറ്റ ഡി വിഗോയെ നേരിടും. അടുത്ത ആഴ്‌ച റയൽ മാഡ്രിഡും ബാഴ്‌സലോണയും ഇറങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top