14 December Saturday

പന്തിനെ പിന്തുണച്ച‌് കോഹ‌്‌ലി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


മാഞ്ചസ്റ്റർ
ന്യൂസിലൻഡിനെതിരായ സെമിയിൽ അനാവശ്യ ഷോട്ടിന‌് മുതിർന്ന‌് പുറത്തായ ഋഷഭ‌് പന്തിന‌് പിന്തുണയുമായി ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി. നാലാമനായി ഇറങ്ങിയ ഇരുപത്തൊന്നുകാരൻ ഇന്ത്യ നാലിന‌് 71 റൺ എന്ന നിലിയിൽ നിൽക്കുമ്പോഴാണ‌് പുറത്തായത‌്. കിവി സ‌്പിന്നർ മിച്ചെൽ സാന്റ‌്നെറുടെ പന്തിൽ വമ്പനടിക്ക‌് ശ്രമിച്ച‌് കോളിൻ ഡി ഗ്രാൻഡ‌്ഹോം പിടിച്ചായിരുന്നു മടക്കം. കളത്തിൽ നിലയുറപ്പിക്കേണ്ട സമയത്ത‌് അനാവശ്യമായി വിക്കറ്റ‌് കളഞ്ഞ പന്തിനെതിരെ വിമർശമുയർന്നിരുന്നു.

‘ഋഷഭ‌് വളരെ ചെറുപ്പമാണ‌്. അവന്റെ പ്രായത്തിൽ ഞാനും ഒരുപാട‌് വീഴ‌്ചകൾ വരുത്തിയിട്ടുണ്ട‌്. അത്തരം തെറ്റുകൾ തിരുത്തി ഋഷഭ‌് മുന്നോട്ട‌് പോകുമെന്നും ഉറപ്പാണ‌്–ഇന്ത്യൻ ക്യാപ‌്റ്റൻ -കോഹ‌്‌ലി മത്സരശേഷം പറഞ്ഞു. 56 പന്തിൽ 32 റണ്ണാണ‌് ഇടംകൈയൻ നേടിയത‌്. എട്ട‌് ഏകദിനം മാത്രമാണ‌് പന്ത‌് കളിച്ചതെന്നും കൂടുതൽ കാര്യങ്ങൾ പഠിച്ച‌് കരുത്തോടെ കളത്തിൽ തിരിച്ചെത്തുമെന്നുമായിരുന്നു മുൻ ഇന്ത്യൻ താരം യുവരാജ‌്സിങ്ങിന്റെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top