17 June Monday

വീണില്ലെങ്കിലും വേണ്ടില്ല! ബെയ‌്ൽസ‌് മാറ്റില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


ലണ്ടൻ
ലോകകപ്പ്‌ ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ബെയ്‌ൽസ‌് മാറ്റില്ലെന്ന്‌ രാജ്യാന്തര ക്രിക്കറ്റ‌് കൗൺസിൽ (ഐസിസി). പന്ത്‌ സ്റ്റമ്പിൽ കൊണ്ടിട്ടും വീഴാതിരിക്കുന്നത്‌ പതിവായതോടെയാണ്‌ ബെയ്‌ൽസ‌് മാറ്റണമെന്ന ആവശ്യം ശക്തമായത്‌. ഇതുവരെ അഞ്ച്‌ തവണ പന്ത്‌ സ്റ്റമ്പിൽ കൊണ്ടിട്ടും ബെയ്‌ൽസ‌് വീണില്ല. ലോകകപ്പ‌് പോലുള്ള ടൂർണമെന്റിൽ ഇത്തരം പിഴവുകൾ വരുന്നതിനെതിരെ വലിയ എതിർപ്പ്‌ ഉയർന്നിരുന്നു. ‘ലോകകപ്പിന്റെ പാതിക്കിടെ ഒരു ഉപകരണങ്ങളിലും മാറ്റം വരുത്തില്ല. ഇത്‌ ലോകകപ്പിന്റെ വിശ്വാസ്യതയെ ബാധിക്കും. പത്ത്‌ ടീമുകൾക്കും, 48 മത്സരങ്ങളിലും ഒരേ സ്റ്റമ്പും ബെയ്‌ൽസും തന്നെ ഉപയോഗിക്കും’‐ഐസിസി അറിയിച്ചു.

2015 മുതൽ ആയിരത്തോളം കളികളിൽ ഉപയോഗിച്ചുവരുന്ന സ്റ്റമ്പുകളാണിതെന്നും പെട്ടെന്ന്‌ ഇത്‌ മാറ്റണമെന്ന ആവശ്യത്തിൽ കാര്യമില്ലെന്നും ഐസിസി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top