19 June Wednesday

ഫെഡറർ പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019


മാഡ്രിഡ‌്
മാഡ്രിഡ‌് ഓപ്പൺ ടെന്നീസിൽനിന്ന‌് റോജർ ഫെഡറർ പുറത്ത‌്. ക്വാർട്ടറിൽ ഓസ‌്ട്രിയയുടെ ഡൊമിനിക‌് തീമിനോട‌് തോറ്റു. സ‌്കോർ: 3–-6, 7–6, 6–-4. സെമി ഫൈനലിൽ തീം നൊവാക‌് യൊകോവിച്ചിനെ നേരിടും. റാഫേൽ നദാൽ സ്വിറ്റ‌്സർലൻഡിന്റെ സ്റ്റാൻ വാ‌വ‌്‌റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക‌് തകർത്ത‌് സെമിയിൽ കടന്നു (6–-1, 6–-2). ഗ്രസിന്റെ സ‌്റ്റെഫാനിയോ സ‌ിറ്റ‌്സിപാസാണ‌് നദാലിന്റെ എതിരാളി.

വനിതാ ഫൈനലിൽ റുമാനിയയുടെ സിമോണ ഹാലപ‌് ഡച്ചുകാരി കികി ബെർട്ടൻസുമായി ഏറ്റുമുട്ടും.
 


പ്രധാന വാർത്തകൾ
 Top