30 May Saturday

ജാവ്‌ലിൻ ത്രോ : ശിവ്‌പാൽസിങ്ങിന്‌ ഒളിമ്പിക്‌സ്‌ യോഗ്യത

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020


പോചെഫ്‌സ്‌ട്രൂം
ഇന്ത്യയുടെ ജാവ്‌ലിൻ ത്രോ താരം ശിവ്‌പാൽസിങ് ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടി. മാർക്‌ ആർതർ സ്‌റ്റേഡിയത്തിൽ നടന്ന എസിഎൻഡബ്ല്യു മീറ്റിൽ 85.47 മീറ്റർ എറിഞ്ഞാണ്‌ നേട്ടം. അക്ഷയ്‌ദീപ്‌സിങ് 75 മീറ്റർ എറിഞ്ഞ്‌ മൂന്നാമതായി.

നീരജ്‌ ചോപ്ര 87.86 മീറ്റർ എറിഞ്ഞ്‌ മുമ്പ്‌ യോഗ്യത നേടിയതാണ്‌. വനിതകളുടെ ജാവ്‌ലിൻ ത്രോയിൽ അന്നുറാണി 61.15 മീറ്ററോടെ സ്വർണം നേടി. ഒളിമ്പിക്‌സ്‌ യോഗ്യതാ മാർക്ക്‌ 64 മീറ്ററായിരുന്നു.

അത്‌ലറ്റിക്‌സിൽ കെ ടി ഇർഫാൻ (20 കിലോമീറ്റർ നടത്തം), അവിനാഷ്‌ സാബ്‌ലേ (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌), 4x400 മീറ്റർ മിക്‌സഡ്‌ റിലേ ടീം എന്നിവരാണ്‌ ഒളിമ്പിക്‌സിന്‌ യോഗ്യത നേടിയത്‌.


പ്രധാന വാർത്തകൾ
 Top