29 May Friday

മനീഷ്‌ കൗശിക്‌ ഒളിമ്പിക്‌സിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020


അമ്മാൻ (ജോർദാൻ)
ഒളിമ്പിക്‌സിന്‌ യോഗ്യത നേടുന്ന ഒമ്പതാമത്തെ ബോക്‌സറായി മനീഷ്‌ കൗശിക്‌. ഏഷ്യ–-ഓഷ്യാനിയ ബോക്‌സിങ് യോഗ്യതാ ടൂർണമെന്റിൽ 63 കിലോഗ്രാം വിഭാഗത്തിലാണ്‌ നേട്ടം. ഒളിമ്പിക്‌സിനുള്ള ഏറ്റവും വലിയ ബോക്‌സിങ് സംഘമാണ്‌ ഇന്ത്യയുടേത്‌.

69 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വികാസ്‌ കൃഷൻ പരിക്കുമൂലം ഫൈനലിൽനിന്ന്‌ പിന്മാറി വെള്ളിയിൽ ഒതുങ്ങി.
 


പ്രധാന വാർത്തകൾ
 Top