16 February Saturday

പിറ്റിൽ കണ്ണീരും പുഞ്ചിരിയും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


ലോങ് ജമ്പിൽ കേരളത്തിന‌് കണ്ണീരും പുഞ്ചിരിയും. സാന്ദ്ര ബാബു 5.97 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ സംസ്ഥാന മീറ്റിലെ ജേത്രി പി എസ‌് പ്രഭാവതി പരിക്കേറ്റ‌് മടങ്ങി. വേദന വകവയ‌്ക്കാതെ 5.27 മീറ്റർ ചാടിയെങ്കിലും ആറാമതായി.

  എറണാകുളം മാതിരിപ്പള്ളി സ‌്കൂളിൽ പ്ലസ‌്ടു വിദ്യാർഥിയായ സാന്ദ്ര ആദ്യ ചാട്ടത്തിൽത്തന്നെ സ്വർണദൂരം തൊട്ടു. രണ്ടാമത്തെ ചാട്ടം പിഴച്ചു. 5.75, 5.94, 5.77 എന്നിവയ‌്ക്കുശേഷം അവസാന ചാട്ടം പിഴച്ചു. എം എ കോളേജ‌് അക്കാദമിയിൽ ടി പി ഔസേഫിനു കീഴിൽ അഞ്ചു വർഷമായി പരിശീലിക്കുന്ന സാന്ദ്രയ‌്ക്ക‌് ട്രിപ്പിൾജമ്പ‌് ബാക്കിയുണ്ട‌്. ഈ വർഷം ജപ്പാനിൽ നടന്ന ഏഷ്യൻ ജൂനിയർ മീറ്റിൽ ട്രിപ്പിൾജമ്പിൽ നാലാംസ്ഥാനം നേടി. ബാങ്കോക്കിൽ ഏഷ്യൻ കോൺടിനെന്റൽ ട്രയൽസിൽ ആറാമതായി. കണ്ണൂർ കേളകം തയ്യുള്ളതിൽ ബാബുവിന്റെയും മിശ്രയുടെയും മകളാണ‌്.

എടപ്പാൾ ഐഡിയൽ സ‌്കൂളിലെ പ്രഭാവതി കാലിനുള്ള പരിക്ക‌് വകവയ‌്ക്കാതെ പിറ്റിലിറങ്ങിയത‌് തിരിച്ചടിയായി. അവസാനചാട്ടത്തിൽ വീണ‌് വേദനകൊണ്ട‌് പുളഞ്ഞ പ്രഭാവതിയെ സഹതാരങ്ങൾ എടുത്തുകൊണ്ടുപോകുകയായിരുന്നു. പരിക്ക‌് ഗുരുതരമായതോടെ റിലേ ടീമിൽനിന്ന‌് ഒഴിവാക്കി.


പ്രധാന വാർത്തകൾ
 Top