16 February Saturday

ഗോൾവലയിൽ വീണ പതക്കങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


അപർണ റോയിക്ക‌് ഗോളടിക്കുന്നതിനേക്കാൾ ഇഷ‌്ടം ട്രാക്കിലൂടെയുള്ള കുതിപ്പാണ‌്. ദേശീയ സ‌്കൂൾ മീറ്റിൽ ആറ‌് വർഷത്തിനിടെ 11 സ്വർണം തികച്ച ഈ പ്ലസ‌്ടുക്കാരി ഫുട‌്ബോളിൽ ഇന്ത്യക്കായി ഗോളടിച്ചിട്ടുണ്ട‌്. രണ്ടുതവണ അണ്ടർ14 ഇന്ത്യ ഫുട‌്ബോൾ ടീം അംഗമായ അപർണ പ്രതിരോധനിരയിൽ കളിച്ചിട്ടും ഭൂട്ടാനെതിരെ ഒരു ഗോളടിച്ചു.

അത‌്‌ലറ്റിക‌്സിൽ ഭാവിയിലേക്കുള്ള ഇന്ത്യൻ താരമാണ‌് അപർണ. അതിന‌്  കടപ്പെട്ടിരിക്കുന്നത‌് ടോമി ചെറിയാൻ എന്ന പരിശീലകനോടാണ‌്.  100 മീറ്റർ ഹർഡിൽസിൽ മികച്ചസമയത്തോടെയായിരുന്നു സ്വർണം.  

2003ൽ റാഞ്ചിയിലെ ദേശീയ സബ‌്ജൂനിയർ മീറ്റിൽ 80 മീറ്റർ ഹർഡിൽസിൽ സ്വർണത്തോടെയാണ‌് തുടക്കം. തൊട്ടടുത്തവർഷം ഹർഡിൽസിനൊപ്പം റിലേയിലും സ്വർണം. 2015ൽ കോഴിക്കോട്ട‌് ജൂനിയറിൽ ഇതാവർത്തിച്ചു.  അടുത്തവർഷം വഡോദരയിൽ നേട്ടം തുടർന്നു. ലോങ് ജമ്പ‌് പരീക്ഷണത്തിൽ വെള്ളി കിട്ടി. കഴിഞ്ഞതവണ റോത്തക്കിൽ റിലേക്കൊപ്പം ഹർഡിൽസിൽ റെക്കോഡോടെ സ്വർണം.   കഴിഞ്ഞവർഷം  തായ‌്‌ലൻഡിൽ നടന്ന ഏഷ്യൻ യൂത്ത‌്മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടി.


പ്രധാന വാർത്തകൾ
 Top