16 February Saturday

ചെന്നൈയെ പിടിച്ച‌് നെരോക്ക

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


ഇംഫാൽ
ഐ ലീഗിൽ കാണികളെ ത്രസിപ്പിച്ച കളിയിൽ ഒന്നാം സ്ഥാനക്കാരെ നെരോക്ക സമനിലയിൽ പിടിച്ച‌ു. ആദ്യ പകുതിയിൽ പെഡ്രോ മാൻസിയുടെ ഹാട്രിക‌് ഗോളിലൂടെ മുന്നിലായ ചെന്നൈ സിറ്റിയെ രണ്ടാം പകുതിയിൽ  മൂന്നെണ്ണം തിരിച്ചടിച്ച‌് നെരൊക്ക കുരുക്കി (3–-3). നൈജീരിയക്കാരനായ ചിഡി രണ്ടാം പകുതിയുടെ തുടക്കത്തിലേ ആദ്യ ഗോൾ കണ്ടെത്തി. പിന്നാലെ ചെഞ്ചൊ ഗെൽഷ്യനും അരിൻ വില്യംസണും ഗോളുകൾ നേടി കളി സമനിലയിലാക്കി. 16 കളിയിൽനിന്ന‌് 34 പോയിന്റോടെ ഒന്നാമത‌് തുടരുകയാണ‌് ചെന്നൈ.


പ്രധാന വാർത്തകൾ
 Top