18 January Monday

മാപ്പുപറഞ്ഞ് പെയ്ൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


സിഡ്നി
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് മാപ്പുപറഞ്ഞ് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ. ആർ അശ്വിൻ ബാറ്റ് ചെയ്യുന്നതിനിടെ പെയ്ൻ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. സ്വയം സമ്മർദത്തിലായ പെയ്ൻ അനുമ വിഹാരിയുടേതടക്കം മൂന്നു ക്യാച്ചുകൾ വിട്ടു.

ക്യാപ്റ്റനെന്ന നിലയിൽ നിലവാരം പുലർത്താനായില്ലെന്ന് പെയ്ൻ തുറന്നുപറഞ്ഞു. കളിയുടെ സമ്മർദം താങ്ങാനായില്ല. അത് ടീമിനെ മികച്ച രീതിയിൽ നയിക്കുന്നതിൽ കാര്യമായി ബാധിച്ചു.  കളിക്കുശേഷം അശ്വിനുമായി സംസാരിച്ചു. കളിക്കിടെ സ്റ്റീവൻ സ്മിത്ത് ഋഷഭ് പന്തിന്റെ ‘ഗാർഡ് മാർക്ക്’ മായിച്ചെന്ന ആരോപണം ശരിയല്ലെന്നും ഓസീസ്‌ ക്യാപ്‌റ്റൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top