27 February Thursday

ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ : സാന്ദ്രയ്‌ക്ക്‌ സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


ഗുവാഹത്തി
ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ എ എസ്‌ സാന്ദ്രയ്‌ക്ക്‌ സ്വർണം. അണ്ടർ 21 പെൺകുട്ടികളുടെ 400 മീറ്ററിലാണ്‌ സാന്ദ്ര ഒന്നാമതെത്തിയത്‌.  17 വയസ്സിനുതാഴെയുള്ള പെൺകുട്ടികളുടെ ലോങ്‌ജമ്പിൽ വി എം അഭിരാമി (5.47 മീറ്റർ) വെങ്കലവും സ്വന്തമാക്കി. 15 ഫൈനലുകൾ നടന്ന ആദ്യദിനം രണ്ട്‌ മെഡലുകളിൽ കേരളം ആശ്വസിച്ചു.

ആവേശകരമായ നാനൂറിൽ അവസാന 20 മീറ്ററിലെ കുതിപ്പാണ്‌ സാന്ദ്രയ്‌ക്ക്‌ തുണയായത്‌ (56.56 സെക്കൻഡ്‌). ഇതേ ഇനത്തിൽ മത്സരിച്ച ഗൗരിനന്ദന അഞ്ചാമതായി. ആൺകുട്ടികളിൽ സ്വർണപ്രതീക്ഷയായിരുന്ന അബ്‌ദുൽ റസാഖിന്‌ അഞ്ചാമനായി ഫിനിഷ്‌ ചെയ്യാനേ കഴിഞ്ഞുള്ളൂ. പെൺകുട്ടികളുടെ അണ്ടർ 17ൽ പ്രതിഭ വർഗീസ്‌ അഞ്ചും എൽഗ തോമസ്‌ ആറും സ്ഥാനങ്ങളിൽ അവസാനിപ്പിച്ചു.

അണ്ടർ 21 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയും ആൻ റോസ്‌ ടോമിയും ഫൈനലിൽ പ്രവേശിച്ചു.


പ്രധാന വാർത്തകൾ
 Top