21 March Thursday

ഖേലോ ഇന്ത്യ : അബ‌്ദുൾ റസാഖിന‌് ഇരട്ടസ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


പുണെ
ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ കേരളത്തിന്റെ സി ആർ അബ‌്ദുൾ റസാഖ‌ിന‌് ഇരട്ടസ്വർണം. രണ്ടാംദിനം ആറു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവുമാണ‌് കേരളം സ്വന്തമാക്കിയത‌്. അണ്ടർ 17 ആൺകുട്ടികളുടെ 400 മീറ്ററിൽ 48.34 സെക്കൻഡ‌്‌ കൊണ്ട‌് ഫിനിഷ‌് ചെയ‌്ത‌് അബ‌്ദുൾ റസാഖ‌്‌‌ സ്വർണം നേടി. 4–-100 മീറ്റർ റിലേയിൽ അബ‌്ദുൾ റസാഖ‌്, ആർ കെ സൂര്യജിത്ത‌്, മുഹമ്മദ‌് ലാസൻ, ടി ജെ ജോസഫ‌് എന്നിവർ അടങ്ങിയ ടീം ഒന്നാമതെത്തി.  അണ്ടർ 21 ആൺകുട്ടികളുടെ റിലേയിലും കേരളം ഒന്നാമതെത്തി. സി അഭിനവ‌്, കെ ബിജിത‌്, ടി വി അഖിൽ, പി എസ‌് സനീഷ‌് എന്നിവരടങ്ങിയ സംഘമാണ‌് സ്വർണം നേടിയത‌്. അണ്ടർ 17 പെൺകുട്ടികളുടെ 400 മീറ്ററിൽ എ എസ‌് സാന്ദ്രയും 100 മീറ്ററിൽ അപർണ റോയും സ്വർണം നേടി. 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ‌് ഫിയാസും കേരളത്തിനായി സ്വർണമണിഞ്ഞു. 

അണ്ടർ 21 പെൺകുട്ടികളുടെ പോൾവാൾട്ടിൽ ദിവ്യ മോഹൻ 3.40 മീറ്റർ ചാടി വെള്ളിപ്പതക്കവും അർഷ ബാബു വെങ്കലവും നേടി.അണ്ടർ 17 പെൺകുട്ടികളുടെ 100 മീറ്ററിൽ ആൻ റോസ‌് വെങ്കലംനേടി. (12.72). അണ്ടർ 17 പെൺകുട്ടികളുടെ ലോങ‌്ജമ്പിൽ അനു മാത്യു മൂന്നാമത്തെത്തി. 5.38 മീറ്ററാണ‌് ചാടിയത‌്.


പ്രധാന വാർത്തകൾ
 Top