21 March Thursday

ഓസ‌്ട്രേലിയ, ചൈന ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


‌ദുബായ‌്
ആദ്യ കളിയിൽ ജോർദാനോട‌് തോറ്റ എഎഫ‌്സി ഏഷ്യൻ കപ്പ‌് ചാമ്പ്യൻമാരായ ഓസ‌്‌ട്രേലിയ ഗ്രൂപ്പ‌് ബിയിലെ രണ്ടാം മത്സരത്തിൽ ജയം കുറിച്ചു. പലസ‌്തീനോട‌് ഏകപക്ഷീയമായ മൂന്ന‌് ഗോളിനാണ‌് ഓസ‌്ട്രേലിയയുടെ ജയം. ആദ്യപകുതിയിൽ രണ്ട‌് മിനിറ്റിനകം രണ്ട‌് ഗോളടിച്ച ഓസ‌്ട്രേലിയ കളി വരുതിയിലാക്കി. ജാമി മക‌്‌ലാരെനാണ‌് ആദ്യ ഗോൾ നേടിയത‌്. രാജ്യത്തിന‌് വേണ്ടി മക‌്‌ലാരെൻ നേടിയ ആദ്യഗോളുമായി ഇത‌്‌. അവെർ മാബിൽ രണ്ടാം ഗോൾ നേടി. അപോസ‌്തോലസ‌് ജിയാനോ പട്ടിക തികച്ചു.

ഗ്രൂപ്പ‌് സിയിൽ ചൈന മടക്കമില്ലാത്ത മൂന്നുഗോളിന്‌ ഫിലിപ്പീൻസിനെ തോൽപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top