17 September Tuesday

ട്വന്റി‐20 പരമ്പരയ്‌ക്ക്‌ 15ന്‌ തുടക്കം ; ദക്ഷിണാഫ്രിക്ക എത്തുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


ന്യൂഡൽഹി
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്‌ ഇനി ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര. മൂന്നുവീതം ട്വന്റി–-20 ടെസ്‌റ്റും ഉൾപ്പെടുന്ന പരമ്പരയ്‌ക്ക്‌ 15ന്‌ തുടക്കമാകും. ദക്ഷിണാഫ്രിക്ക എ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള ചതുർദിനമത്സരം പുരോഗമിക്കുകയാണ്‌. ഇന്ത്യയുടെ ടെസ്‌റ്റ്‌ ടീം പ്രഖ്യാപനം ഇതിനുശേഷമുണ്ടാകും.

ട്വന്റി–-20 ലോകകപ്പും ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പുമാണ്‌ ഈ പരമ്പരയിൽ ഇരുടീമിന്റെയും പ്രധാന ലക്ഷ്യം. ലോകകപ്പ്‌ അടുത്തവർഷമാണ്‌. ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ആരംഭിച്ചു. വെസ്‌റ്റിൻഡീസിനെ അവരുടെ നാട്ടിൽ 2–-0ന്‌ തോൽപ്പിച്ചാണ്‌ ഇന്ത്യ തിരിച്ചെത്തുന്നത്‌.

ട്വന്റി–-20 പരമ്പരയാണ്‌ ആദ്യം. ഒന്നാംട്വന്റി–-20ക്ക്‌ ധർമശാലയാണ് വേദി. 15നാണ്‌ മത്സരം. ചണ്ഡീഗഢ്‌ (18), ബംഗളൂരു (22) എന്നിവിടങ്ങളിലാണ്‌ മറ്റു മത്സരങ്ങൾ. മൂന്നു മത്സര ടെസ്‌റ്റ്‌ പരമ്പരയ്‌ക്ക്‌ ഒക്‌ടോബർ രണ്ടിന്‌ വിശാഖപട്ടണത്ത്‌ തുടക്കമാകും. പുണെ (10), റാഞ്ചി (19) എന്നിവയാണ്‌ മറ്റ്‌ വേദികൾ.വിൻഡീസിനെതിരെ ടെസ്‌റ്റ്‌, ട്വന്റി‐20 പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top