20 September Friday

ചതുർദിനം : ഗിൽ, സക്‌സേന തിളങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ജലജ്‌ സക്‌സേന ബൗണ്ടറി പായിക്കുന്നു


തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിന്‌ മേൽക്കൈ. രണ്ടാംദിനം ഇന്ത്യ എ ഒന്നാം ഇന്നിങ്‌സിൽ 303 റണ്ണെടുത്ത്‌ പുറത്തായി. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 125 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടമായി. 14 റൺ പിന്നിലാണ്‌. ആദ്യ ഇന്നിങ്‌സിൽ 164 റണ്ണിനാണ്‌ ദക്ഷിണാഫ്രിക്ക പുറത്തായത്‌.

ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (90), ജലജ്‌ സക്‌സേന (61) എന്നിവരുടെ മികവിലാണ്‌ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ നേടിയത്‌. സെഞ്ചുറിക്ക്‌ പത്തു റണ്ണകലെ വച്ച്‌ ഗില്ലിനെ ഡെയ്‌ൻ പീറ്റ്‌ ബൗൾഡാക്കി. 7–-199 എന്ന നിലയിൽനിന്ന്‌ 300 കടത്തിയത്‌ ജലജാണ്‌. കേരളത്തിന്റെ രഞ്‌ജി താരമായ ഈ ഓൾറൗണ്ടർ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി പീറ്റും പേസർ ലുൻഗി എൻഗിഡിയും മൂന്നുവീതം വിക്കറ്റ്‌ വീഴ്‌ത്തി. രണ്ടാം ഇന്നിങ്‌സിനെത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്‌ നിര തകർന്നു. 35 റണ്ണുമായി പുറത്താകാതെ നിൽക്കുന്ന ഹെൻറിച്ച്‌ ക്ലാസെനാണ്‌ കരകയറ്റിയത്‌.


പ്രധാന വാർത്തകൾ
 Top