03 October Monday

ഗോളടിച്ചുകൂട്ടി 
ഗോകുലവും 
ബ്ലാസ്‌റ്റേഴ്‌സും

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


ഗോകുലം കേരളയുടെ സബിത്ര ഭണ്ഡാരിയുടെ കിക്ക് യുണൈറ്റഡ് കേരളയുടെ 
 ഗോളി ആരതിയെയും കടന്ന് വലയിൽ: ഫോട്ടോ/ ബിനുരാജ്


കോഴിക്കോട്‌/ കൊച്ചി
സംസ്ഥാന വനിതാ ഫുട്‌ബോൾ ലീഗിന്റെ ഉദ്‌ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും ഗോൾ നിറച്ചു. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ചാമ്പ്യൻമാരായ ഗോകുലം കേരള യുണൈറ്റഡിനെ 11–0ന് തരിപ്പണമാക്കി. എറണാകുളം മഹാരാജാസ്‌ സ്‌റ്റേഡിയത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ എമിറേറ്റ്‌സ്‌ സ്‌പോർട്‌സ്‌ ക്ലബ്ബിനെ 10 ഗോളിന്‌ തീർത്തു.  ഇന്ന്‌ കോഴിക്കോട്ട്‌ ലൂകാ സ്‌പോർട്‌സ്‌ ക്ലബ് ബാസ്‌കോ എഫ്‌സിയെയും എറണാകുളത്ത്‌ ഡോൺബോസ്‌കോ അക്കാദമി ലോർഡ്‌സ്‌ അക്കാദമിയെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top