20 September Friday

മഴപ്പേടിയിൽ ലങ്ക, ബംഗ്ലാദേശ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

ലങ്കൻ ക്യാപ്‌റ്റൻ കരുണരത്‌നെ


ബ്രിസ‌്റ്റോൾ
കാർമേഘങ്ങൾ മൂടി നിൽക്കുകയാണ‌് ബ്രിസ‌്റ്റോളിൽ‌. ഇവിടെയാണ‌് ഇന്ന‌് പകൽ മൂന്നിന‌് ബംഗ്ലാദേശ‌് X ശ്രീലങ്ക മത്സരം നടക്കുന്നത‌്‌. പോയിന്റ‌് പട്ടികയിൽ   ശ്രീലങ്കയാണ‌് മുന്നിൽ.
മൂന്ന‌ു ‌കളികൾ പൂർത്തിയായപ്പോൾ രണ്ടു ടീമുക‌ളും ഓരോ ജയം മാത്രമാണ‌് നേടിയത‌്. എന്നാൽ, പാകിസ‌്ഥാനെതിരായ മത്സരം ഉപേക്ഷിച്ചപ്പോൾ ലഭിച്ച ഒരു പോയിന്റ‌് ശ്രീലങ്കയെ മുന്നിലെത്തിക്കുന്നുണ്ട‌്‌. മികച്ച ക്രിക്കറ്റ‌് പുറത്തെടുത്തിട്ടും ബംഗ്ലാദേശ‌് രണ്ട‌് മത്സരങ്ങ‌ളിൽ തോൽക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top