14 July Tuesday

ഉംറ്റിറ്റിക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020


നൗകാമ്പ്‌
ബാഴ്‌സലോണ പ്രതിരോധക്കാരൻ സാമുവൽ ഉംറ്റിറ്റിക്ക്‌ വീണ്ടും പരിക്ക്‌. പരിശീലനം തുടങ്ങി രണ്ടാം ദിവസമാണ്‌ പരിക്കേറ്റത്‌. സ്‌പാനിഷ്‌ ലീഗിൽ കളിക്കാർക്ക്‌ ഒറ്റയ്‌ക്ക്‌ മാത്രമാണ്‌ പരിശീലനം നടത്താൻ കഴിയുന്നത്‌. കളിക്കാർക്ക്‌ ഒന്നിച്ച്‌ പരിശീലനം നടത്താനുള്ള അനുമതിയില്ല.

ഈ സീസണിൽ പരിക്കിൽ വലയുകയായിരുന്നു ഉംറ്റിറ്റി. കാൽമുട്ടിനും പാദത്തിനും നിരവധി തവണ പരിക്കേറ്റു. പല മത്സരങ്ങളും ഈ ഇരുപത്താറുകാരന്‌ നഷ്ടപ്പെട്ടു.


പ്രധാന വാർത്തകൾ
 Top