29 May Friday

‘എല്ലാം ശരിയാകും സുരക്ഷിതമായിരിക്കൂ’

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020


മിലാൻ
ഗോളടിച്ചതിനു പിന്നാലെ സിസിയോ കപുറ്റോ ക്യാമറക്കണ്ണുകൾക്കു മുന്നിൽ ഓടിയടുത്തു. സസുവോള പരിശീലക സംഘാംഗം നൽകിയ കടലാസ്‌ ക്യാമറകൾക്ക്‌ നീട്ടി. ‘എല്ലാം ഉടൻ ശരിയാകും. സുരക്ഷിതമായി വീടുകളിൽ ഇരിക്കൂ’– -എന്ന്‌ ഇറ്റാലിയൻ ഭാഷയിൽ എഴുതിയ കടലാസ്‌.

കോവിഡ്‌–-19 വൈറസിനെ തുടർന്ന്‌ ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ്‌ നിർത്തിവയ്‌ക്കാൻ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു സസുവോളയും ബ്രെസിയയും തമ്മിലുള്ള കളി അടച്ചിട്ട സ്‌റ്റേഡിയത്തിൽ അരങ്ങേറിയത്‌. ഇതോടെയാണ്‌ ആദ്യ ഗോളാഘോഷത്തിൽ കാണികളോട്‌ കപുറ്റോ സന്ദേശം പങ്കുവച്ചത്‌. മത്സരത്തിൽ ഈ മുപ്പത്തിരണ്ടുകാരൻ ഇരട്ടഗോൾ നേടി. മൂന്നു ഗോളുകൾക്ക്‌ സസുവോള ജയിക്കുകയും ചെയ്‌തു.

ഇറ്റാലിയൻ ലീഗിലെ ഈ മാസത്തെ അവസാന മത്സരമായിരുന്നു ഇത്‌. ഏപ്രിൽ മൂന്നു കഴിഞ്ഞേ കളികൾ ഇനി പുനരാരംഭിക്കൂ.


പ്രധാന വാർത്തകൾ
 Top