25 May Monday

ഒളിമ്പിക്‌സ്‌ ബോക്‌സിങ് യോഗ്യത : വികാസ്‌ ഫൈനലിൽ, മേരിക്ക്‌ വെങ്കലം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020


അമ്മാൻ (ജോർദാൻ)
ഇന്ത്യയുടെ വികാസ്‌ കൃഷൻ (69 കിലോഗ്രാം) ഏഷ്യൻ ഒളിമ്പിക്‌സ്‌ യോഗ്യതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടന്നു. വനിതകളിൽ മേരികോം സെമിയിൽ തോറ്റ്‌ വെങ്കലം നേടി.

അമിത്‌ പംഗൽ (52 കിലോഗ്രാം), ലോവ്‌ലിന ബോർഗോ ഹെയ്‌ൻ (69 കിലോ) എന്നിവരും സെമിയിൽ തോറ്റു. സിമ്രൻജിത്‌ കൗർ (60 കിലോ) ഫൈനലിൽ കടന്നു.
കസാഖ്‌സ്ഥാന്റെ അബ്‌ലെയ്‌ഖാൻ സുസ്സുപോവിനെ കീഴടക്കിയാണ്‌ വികാസ്‌ സ്വർണപോരാട്ടത്തിന്‌ അർഹത നേടിയത്‌. ഫൈനലിൽ ജോർദാന്റെ എയ്‌ഷാ ഹുസൈനാണ്‌ എതിരാളി.

ആറുതവണ ലോക ചാമ്പ്യനായ മേരി കോം 51 കിലോയിൽ ചൈനയുടെ യുവാൻ ചാങ്ങിനോടാണ്‌ തോറ്റത്‌. മേരിയും വികാസുമടക്കം എട്ട്‌ താരങ്ങളാണ്‌ ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടിയത്‌.


പ്രധാന വാർത്തകൾ
 Top