16 February Saturday

പൊന്നിൻ തുടക്കം; ദേശീയ സ്‌കൂൾ മീറ്റ്‌: കേരളത്തിന്‌ ആദ്യദിനം ഒരു സ്വർണം, മൂന്ന‌് വെള്ളി

ആർ രഞ‌്ജിത‌്Updated: Monday Feb 11, 2019

നദിയാദ‌്(ഗുജറാത്ത‌്) > കേരളത്തിന‌് സ്വർണംതൊട്ട‌് തുടക്കം. ദേശീയ  സീനിയർ (അണ്ടർ–-19) അത‌്‌ലറ്റിക‌് മീറ്റിന്റെ ആദ്യദിവസം ഒരു സ്വർണവും മൂന്ന‌് വെള്ളിയുമടക്കം 27 പോയിന്റാണ‌് ചാമ്പ്യൻമാരുടെ  സമ്പാദ്യം. തൊട്ടുപിന്നാലെ അയൽക്കാരായ തമിഴ‌്നാടുണ്ട‌് (25 പോയിന്റ‌്). ഹരിയാന 19 പോയിന്റുമായി പിന്തുടരുന്നു. മൂന്ന‌ു ദിവസത്തെ മീറ്റിൽ കിരീടത്തിനായി പോരാട്ടം കനക്കുമെന്നാണ‌് സൂചനകൾ. ആദ്യദിനം ഡൽഹിയുടെ ഹർഷിത സെഹ്‌റാവത്ത്‌ ഹാമർ ത്രോയിൽ റെക്കോഡ്‌ കുറിച്ചു..

ഇന്നലെ നിശ‌്ചയിച്ച ആറ‌ു സ്വർണത്തിൽ രണ്ടെണ്ണം തമിഴ‌്നാടിനാണ‌്. കേരളം, പഞ്ചാബ‌്, ഉത്തർപ്രദേശ‌്, ഡൽഹി എന്നിവർ ഓരോന്നുവീതം സ്വന്തമാക്കി. ഹൈജമ്പിൽ കേരളം സ്വർണവും വെള്ളിയും സ്വന്തമാക്കി. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂളിലെ മെറിൻ ബിജു 1.74 മീറ്റർ ചാടി ഒന്നാമതെത്തി. കുമരംപുത്തൂർ കല്ലടി സ‌്കൂളിലെ എം ജിഷ‌്ണ 1.72 മീറ്ററോടെ വെള്ളി നേടി.

100 മീറ്ററിൽ ഒന്നാമതെത്തി തമിഴ‌്നാട്ടിലെ ഗിരിധാറാണി വേഗക്കാരിയായി. ചെന്നൈ വിദ്യോദയ ഗേൾസ‌് സ‌്കൂളിലെ പ്ലസ‌്ടുക്കാരി 11.81 സെക്കൻഡിൽ കുതിച്ചെത്തി. കേരളത്തിന്റെ ആൻസി സോജൻ 11.82 സെക്കൻഡിൽ രണ്ടാമതായി. ഫോട്ടോഫിനിഷ‌ിലായിരുന്നു വിധിപ്രഖ്യാപനം. ഈ ഇനത്തിൽ നിലവിലെ റെക്കോഡ‌് 11.80 സെക്കൻഡാണ‌്. കേരളത്തിന്റെ ക്യാപ‌്റ്റൻ അപർണ റോ‌യ‌്(12.15) അഞ്ചാമതായി.

പോൾവോൾട്ടിലും അയൽക്കാർ തമ്മിലുള്ള പോരാട്ടമായിരുന്നു. ഈ ഇനത്തിലും അവസാനം തമിഴ‌്നാട‌് ചിരിച്ചു. നിലവിലെ റെക്കോഡുകാരി നിവ്യ ആന്റണിയെ (3.50 മീറ്റർ)പിന്തള്ളി സേലം ശാരദാ വിദ്യാലയത്തിലെ പവിത്ര (3.55 മീറ്റർ) ഒന്നാംസ്ഥാനം നേടി. 3000 മീറ്ററിൽ ഉത്തർപ്രദേശിന്റെ കാജൾ ശർമ (10:40.0) സ്വർണം നേടി. ഡിസ‌്കസ‌്ത്രോയിൽ പഞ്ചാബിന്റെ സുനിത (43.85 മീറ്റർ) ഒന്നാമതെത്തി. കേരളത്തിന്റെ സി പി തൗഫീറ (31.75 മീറ്റർ) പത്താമതായി ഹാമർത്രോയിൽ 60.38 മീറ്റർ എറിഞ്ഞാണ്‌ സ്വന്തം പേരിലുള്ള റെക്കോഡ്‌ തിരുത്തിയത്‌. കേരളത്തിന്റെ അനീഷ‌ അഗസ‌്റ്റിൻ (41.09 മീറ്റർ) എട്ടും ടി പി രഹ‌്ന (32 മീറ്റർ) പതിനാലും സ്ഥാനത്താണ‌്. 

400 മീറ്ററിൽ ട്രീസ മാത്യു ഫൈനലിൽ കടന്നു. ആർ ആരതി സെമിയിൽ പുറത്തായി. 100 മീറ്റർ ഹർഡിൽസിൽ അപർണ റോയ‌്, അലീന വർഗീസ‌് എന്നിവർ ഫൈനലിൽ കടന്നു. 1500 മീറ്ററിൽ അതുല്യ ഉദയൻ, മിന്നു പി റോ‌യ‌് എന്നിവർ ഫൈനലിലെത്തി. 4‐100 മീറ്റർ റിലേ ടീമും മെഡൽ പോരാട്ടത്തിന‌് അർഹത നേടി. അപർണ റോയ‌്, ആൻസി സോജൻ, പി ഡി അഞ്‌ജലി, പി എസ‌് പ്രഭാവതി എന്നിവരുൾപ്പെട്ട ടീമാണ‌് ഫൈനലിൽ കടന്നത‌്. ഈ ഇനങ്ങളുടെ ഫൈനൽ ഇന്നു നടക്കും.


പ്രധാന വാർത്തകൾ
 Top