19 October Saturday

ഒന്നാം ഏകദിനം L വനിതകൾക്ക്‌ തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

പ്രിയ പൂണിയ


വഡോദര
ജൂലെൻ ഗോസ്വാമിയും അരങ്ങേറ്റക്കാരി പ്രിയ പൂണിയയും ദക്ഷിണാഫ്രിക്കൻ വനിതകളെ പിടിച്ചുകെട്ടി. മൂന്ന്‌ മത്സര ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ എട്ട്‌ വിക്കറ്റിനാണ്‌ ഇന്ത്യൻ വനിതകളുടെ വിജയം. മൂന്ന്‌ വിക്കറ്റ്‌ നേടി മുപ്പത്താറുകാരി ജൂലെൻ നയിച്ച ഇന്ത്യൻ ബൗളിങ്‌ പട ദക്ഷിണാഫ്രിക്കയെ 164ന്‌ എറിഞ്ഞിട്ടു. 75 റണ്ണുമായി പുറത്താകാതെ നിന്ന പ്രിയ 50 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യക്ക്‌ ജയം സമ്മാനിച്ചു. ജെമിമ റോഡ്രിഗസ്‌ 55 റണ്ണെടുത്തു. ദ. ആഫ്രിക്ക 164, ഇന്ത്യ 2–-165 (41.4)
ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്ക്‌ തൊട്ടതെല്ലാം പിഴച്ചു. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ലിസെല്ലെ ലീയെ വിക്കറ്റിന്‌ മുന്നിൽ കുരുക്കി ജൂലെൻ അപായസൂചന നൽകി. പിന്നീട്‌ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മരിസാനെ കാപ്പിനാല്ലാതെ (54) മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായില്ല. 33 റൺ വഴങ്ങിയാണ്‌ ജൂലൻ മൂന്ന്‌ വിക്കറ്റുകൾ നേടിയത്‌. ശിഖ പാണ്ഡെ, എക്‌ത ബിഷ്‌ട്‌, പൂനം യാദവ്‌ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതം നേടി.

അനായാസമായിരുന്നു ഇന്ത്യൻ ബാറ്റിങ്‌. ജെമിമ–-പ്രിയ ഓപ്പണിങ്‌ സഖ്യം കൂട്ടിച്ചേർത്തത്‌ 83 റൺ. 124 പന്തിൽ എട്ട്‌ ബൗണ്ടറികളോടെയാണ്‌ ഇരുപത്തിനാലുകാരിയായ പ്രയ 75 റൺ നേടിയത്‌. വിജയനിമിഷത്തിൽ നായിക മിതാലി രാജായിരുന്നു (11*) കൂട്ട്‌.


പ്രധാന വാർത്തകൾ
 Top