21 November Thursday

ബാഴ്‌സ വിടാൻ ചിന്തിച്ചു: മെസി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019


നൗകാമ്പ്‌
ബാഴ്‌സലോണ വിടാൻ ആലോചിച്ചിരുന്നതായി ലയണൽ മെസി. 2013ലാണ്‌ മെസി ബാഴ്‌സ വിടാൻ ഒരുങ്ങിയത്‌. നികുതിവെട്ടിപ്പ്‌ സംഭവമായിരുന്നു കാരണം. ‘സ്‌പാനിഷ്‌ സർക്കാർ മോശമായി പെരുമാറി. ഇതെന്നെ വിഷമിപ്പിച്ചു. ആ ഘട്ടത്തിൽ സ്‌പെയ്‌ൻ വിടണമെന്ന്‌ ഞാൻ ആഗ്രഹിച്ചു. ബാഴ്‌സയോടുള്ള അനിഷ്‌ടമായിരുന്നില്ല കാരണം’’ മെസി വ്യക്തമാക്കി.

നികുതിവെട്ടിപ്പിന്‌ മെസിക്കും അച്ഛർ ഹോർജെ മെസിക്കും പിഴയും തടവും സ്‌പാനിഷ്‌ കോടതി വിധിച്ചിരുന്നു. 21 മാസമായിരുന്നു തടവ്‌. ജയിലിൽ കിടക്കേണ്ടിവന്നില്ല.
‘എങ്ങെനെയെങ്കിലും സ്‌പെയ്‌ൻ വിട്ടാൽ മതിയെന്നായിരുന്നു എനിക്ക്‌. ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. ഔദ്യോഗികമായി ഒരു ക്ലബ്ബും എന്നെ ബന്ധപ്പെട്ടില്ല. കാരണം ബാഴ്‌സ വിടാൻ എനിക്ക്‌ കഴിയില്ലെന്ന്‌ അവർക്ക്‌ വ്യക്തമായി അറിയാമായിരുന്നു. ബാഴ്‌സയോടുള്ള എന്റെ വൈകാരിക ബന്ധമാണ്‌ തുടരാൻ കാരണമായത്‌’–- മെസി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top