Deshabhimani

രാജകീയം ട്രിവാന്‍ഡ്രം; അഞ്ചു വിക്കറ്റിന്‌ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പരാജയപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 04:23 AM | 0 min read

തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ട്രിവാൻഡ്രം റോയൽസ്‌ അഞ്ചു വിക്കറ്റിന്‌ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പരാജയപ്പെടുത്തി. പുറത്താകാതെ 50 റണ്ണും മൂന്നുവിക്കറ്റും നേടിയ തിരുവനന്തപുരം ക്യാപ്‌റ്റൻ അബ്ദുൾ ബാസിതാണ് കളിയിലെ താരം. സ്‌കോർ:  കൊച്ചി 131 (20 ഓവർ), ട്രിവാൻഡ്രം 135/5 (19.5).

ചെറിയ ലക്ഷ്യമായിരുന്നെങ്കിലും ട്രിവാൻഡ്രത്തിന്റെ തുടക്കം നന്നായില്ല. 12 ഓവറിൽ 55 റണ്ണെടുക്കുമ്പോഴേക്കും നാല്‌ വിക്കറ്റ്‌ നഷ്‌ടമായി. ക്യാപ്‌റ്റൻ ബാസിതിനൊത്ത്‌ എ കെ ആകർഷ്‌ (24 പന്തിൽ 25) നടത്തിയ ചെറുത്തുനിൽപ്പ്‌ നിർണായകമായി. ബാസിത്‌ അഞ്ച്‌ സിക്‌സറും ഒരു ഫോറും പറത്തി ജയമുറപ്പിച്ചു.
ടോസ് നഷ്‌ടപ്പെട്ട്‌ ബാറ്റെടുത്ത കൊച്ചിക്ക്‌ തുടക്കം പിഴച്ചു.  നിഖിൽ തോട്ടത്ത്‌ നേടിയ 37 റണ്ണാണ്‌ സ്‌കോർ 100 കടത്തിയത്‌. ട്രിവാൻഡ്രത്തിനായി വിനോദ്‌കുമാർ നാല്‌ ഓവറിൽ 16 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു.

കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ആറ് വിക്കറ്റിന് ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചു. കലിക്കറ്റിന്റെ വി അഖിൽദേവ് ഹാട്രിക് നേടി. സ്-കോർ:  ആലപ്പി 90 (18.5); കലിക്കറ്റ് 91/4 (11.5). എട്ടു പോയിന്റുള്ള ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌ ഒന്നാംസ്ഥാനത്താണ്‌. ആറ്‌ പോയിന്റുമായി കലിക്കറ്റും ട്രിവാൻഡ്രവും പിന്നിലുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home