20 September Friday

സ്‌മിത്തിന്‌ മുന്നിൽ തോൽക്കുന്ന ഇംഗ്ലണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


മാഞ്ചസ്‌റ്റർ
എത്ര ചെറുത്തുനിന്നിട്ടും ഇംഗ്ലണ്ടിന്‌ തോൽവി ഒഴിവാക്കാനായില്ല. ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അവസാനിച്ചു. മാഞ്ചസ്‌റ്ററിൽ 185 റണ്ണിനായിരുന്നു തോൽവി. ഇതോടെ ആഷസ്‌ കിരീടം ഒരു കളി ശേഷിക്കെ ഓസ്‌ട്രേലിയ നിലനിർത്തുകയും ചെയ്‌തു.

മൂന്നാം ടെസ്‌റ്റിൽ ബെൻ സ്‌റ്റോക്‌സ്‌ നൽകിയ അത്ഭുത ജയം ഇംഗ്ലണ്ടിന്റെ വീര്യം ഉണർത്തിയതാണ്‌. പക്ഷേ, സ്‌റ്റീവ്‌ സ്‌മിത്തിന്റെ മുന്നിൽ ഇംഗ്ലണ്ട്‌ കളി മറന്നു. മാഞ്ചസ്‌റ്ററിൽ ആദ്യ ഇന്നിങ്‌സിൽ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ 82ഉം റണ്ണടിച്ച സ്‌മിത്താണ്‌ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തകർത്തത്‌. സ്‌മിത്ത്‌ ഇറങ്ങാത്ത മൂന്നാം ടെസ്‌റ്റിലാണ്‌ ഇംഗ്ലണ്ടിന്റെ ജയം. രണ്ടാം ടെസ്‌റ്റിനിടെ ജോഫ്ര ആർച്ചെറുടെ ബൗൺസറിൽ നിലംപതിച്ച സ്‌മിത്ത്‌ മാഞ്ചസ്‌റ്ററിലാണ്‌ തിരിച്ചെത്തിയത്‌.

പരമ്പരയിൽ ഒരു ഇരട്ടസെഞ്ചുറി ഉൾപ്പെടെ മൂന്ന്‌ സെഞ്ചുറിയും രണ്ട്‌ അരസെഞ്ചുറിയും നേടി. ആകെ 671 റണ്ണാണ്‌ അഞ്ച്‌ ഇന്നിങ്‌സിൽ സ്‌മിത്ത്‌ അടിച്ചുകൂട്ടിയത്‌.12ന്‌ ഓവലിലാണ്‌ അഞ്ചാം ടെസ്‌റ്റ്‌.
 


പ്രധാന വാർത്തകൾ
 Top