15 November Friday

ഇന്ത്യ എയ്‌ക്ക്‌ മികച്ച തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


തിരുവനന്തപുരം
ദക്ഷിണാഫ്രിക്ക എ ടീമിനെ എറിഞ്ഞിട്ട്‌ ഇന്ത്യൻ യുവനിര.   ഇന്ത്യ എയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ്‌ 164 റണ്ണിൽ അവസാനിച്ചു. കളി അവസാനിക്കുമ്പോൾ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 129 റണ്ണെന്ന നിലയിലാണ്‌ ഇന്ത്യ. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (66), അങ്കിത്‌ ബാവ്‌നെ (6) എന്നിവരാണ്‌ ക്രീസിൽ. ഋതുരാജ് ഗെയ്‌ക്ക്‌വാദ്‌ (30), റിക്കി ഭുവി (26) എന്നിവരുടെ വിക്കറ്റ്‌ നഷ്ടമായി.

ടോസ്‌ ലഭിച്ച ഇന്ത്യ ഫീൽഡിങ്‌ തെരഞ്ഞെടുത്തു. തീരുമാനം തെറ്റിയില്ല. ആദ്യ ഓവറിൽ നാലാം പന്തിൽ നായകൻ എയ്‌ദൻ മാർക്രമും പിന്നാലെ പീറ്റർ മലാനും റണ്ണെടുക്കാതെ മടങ്ങി. . ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോൾ 6–-67. ഡെയ്‌ൻ പീറ്റ്‌ (33), മാർക്കോ ജാൻസെൻ (45) എന്നിവർ മാത്രം പൊരുതി.  ശാർദുൾ താക്കൂറും കൃഷ്ണപ്പ ഗൗതമും ചേർന്നാണ്‌ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്‌ നിരയെ തകർത്തത്‌. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി.


പ്രധാന വാർത്തകൾ
 Top