30 June Thursday

ഹാലണ്ട്‌ ഇനി 
സിറ്റിക്കായി 
ഗോളടിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


ലണ്ടൻ
ബൊറൂസിയ ഡോർട്ട്‌മുണ്ടിന്റെ ഗോളടിക്കാരൻ എർലിങ്‌ ഹാലണ്ട്‌ മാഞ്ചസ്റ്റർ സിറ്റിയിൽ. ഏകദേശം 488 കോടി രൂപയ്‌ക്കാണ്‌ ഇരുപത്തൊന്നുകാരനെ സിറ്റി സ്വന്തമാക്കിയത്‌. സ്‌പാനിഷ്‌ വമ്പൻമാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഹാലണ്ടിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഈ നോർവേക്കാരൻ സിറ്റിയെ പരിഗണിക്കുകയായിരുന്നു. ഡോർട്ട്‌മുണ്ടിനായി 88 കളിയിൽ 85 ഗോളാണ്‌ ഹാലണ്ട്‌ അടിച്ചുകൂട്ടിയത്‌. 2020ൽ ആർ ബി സാൾസ്‌ബുർഗിൽനിന്നാണ്‌ ഡോർട്ട്‌മുണ്ടിൽ എത്തിയത്‌. ഹാലണ്ടിന്റെ അച്ഛൻ ആൽഫി ഹാലണ്ടും സിറ്റിക്കായി കളിച്ചിട്ടുണ്ട്‌. 2000–-2003 സീസണിൽ സിറ്റി പ്രതിരോധത്തിലുണ്ടായിരുന്നു ആൽഫി.

സെർജിയോ അഗ്വേറോ പടിയിറങ്ങിയശേഷം പ്രധാന മുന്നേറ്റക്കാരനെ തേടുകയായിരുന്നു സിറ്റി. നിലവിൽ ഗബ്രിയേൽ ജെസ്യൂസ്‌ മാത്രമാണ്‌ മുൻനിരയിൽ. ഹാലണ്ടിന്റെ വരവോടെ ഇതിന്‌ പരിഹാരമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top