25 May Monday

ധോണിക്ക്‌ ഐപിഎൽ നിർണായകം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020


മുംബൈ
ഐപിഎൽ ക്രിക്കറ്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവെന്ന്‌ ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ലോകകപ്പിനുശേഷം ധോണി ബാറ്റ്‌ എടുത്തിട്ടില്ല.

ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎൽ കളിക്കുന്ന ധോണി തിളങ്ങിയാൽ ട്വന്റി–-20 ലോകകപ്പിനുള്ള ടീമിൽ സ്ഥാനം പിടിക്കാം. എന്നാൽ, ധോണിയെപ്പോലെ അവസരം കാത്തിരിക്കുന്ന എല്ലാ കളിക്കാർക്കും ഐപിഎൽ നിർണായകമെന്നാണ്‌ ബിസിസിഐ നിലപാട്‌. ആര്‌ നന്നായി കളിക്കുന്നുവോ അവർക്ക്‌ അവസരം കിട്ടും.


പ്രധാന വാർത്തകൾ
 Top