25 May Monday

രണ്ട്‌ ജയങ്ങൾക്കപ്പുറം ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020

യുർഗൻ ക്ലോപ്‌


ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവിയോടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ കിരീടധാരണം അടുത്തു. രണ്ട്‌ കളികൾകൂടി ജയിച്ചാൽ 30 വർഷങ്ങൾക്കുശേഷം ലിവർപൂൾ പ്രീമിയർ ലീഗ്‌ കിരീടം ചൂടും. 17ന്‌ എവർട്ടണുമായാണ്‌ യുർഗൻ ക്ലോപിന്റെയും കൂട്ടരുടെയും കളി. ഈ മത്സരത്തിന്‌ മുമ്പ്‌ സിറ്റിക്ക്‌ രണ്ട്‌ കളിയുണ്ട്‌.

അഴ്‌സണലുമായും ബേൺലിയുമായും. ഈ രണ്ട്‌ കളിയും തോറ്റാൽ എവർട്ടണുമായുള്ള കളിക്കുമുമ്പേ ലിവർപൂൾ ചാമ്പ്യൻമാരാകും. 29 കളികളിൽ 82 പോയിന്റാണ്‌ ലിവർപൂളിന്‌. സിറ്റിക്ക്‌ 28ൽ 57ഉം. 25 പോയിന്റ്‌ വ്യത്യാസം.


പ്രധാന വാർത്തകൾ
 Top