30 May Saturday

പങ്കലടക്കം ആറുപേർക്ക്‌ ഒളിമ്പിക്‌ യോഗ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020


അമ്മാൻ (ജോർദാൻ)
ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടി ആറ്‌ ഇന്ത്യൻ ബോക്‌സർമാർ. ലോക വെള്ളിമെഡൽ ജേതാവ്‌ അമിത്‌ പങ്കൽ ഉൾപ്പെടെയാണ്‌ ടോക്യോക്ക്‌ ടിക്കറ്റെടുത്തത്‌. 52 കിലോഗ്രാം വിഭാഗത്തിലാണ്‌ അമിത്‌ യോഗ്യത ഉറപ്പിച്ചത്‌.

സതീഷ്‌‌കുമാർ (+91 കിലോഗ്രാം), ആശിഷ്‌‌കുമാർ (75 കിലോഗ്രാം), വികാസ്‌ കൃഷ്‌ണൻ (69 കിലോഗ്രാം) എന്നിവരാണ്‌ മറ്റു പുരുഷ ബോക്‌സർമാർ. വനിതകളിൽ 75 കിലോയിൽ പൂജാറാണിയും 69ൽ ലവ്‌ലിന ബൊർഗോഹയ്‌നും യോഗ്യത നേടി. ഏഷ്യ–-ഓഷ്യാനിയ യോഗ്യതാ റൗണ്ട്‌ സെമിയിൽ എത്തിയതോടെയാണ്‌ ഇവർ ഒളിമ്പിക്‌സ്‌ ഉറപ്പിച്ചത്‌.
 


പ്രധാന വാർത്തകൾ
 Top