21 November Thursday

ബാഴ്‌സ തിരിച്ചുവരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

സെവിയ്യക്കെതിരെ ബാഴ്‌സയുടെ ലൂയിസ്‌ സുവാരസ്‌ സിസർ കട്ടിലൂടെ ഗോൾ നേടുന്നു


നൗകാമ്പ്‌
തുടക്കത്തിലേറ്റ തിരിച്ചടിയിൽ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ ചാമ്പ്യൻമാരായ ബാഴ്‌സലോണ തിരിച്ചുവരുന്നു. സെവിയ്യയെ നാല്‌ ഗോളിന്‌ തകർത്ത്‌ ബാഴ്‌സ പോയിന്റ്‌ പട്ടികയിൽ രണ്ടാമതെത്തി. റയൽ മാഡ്രിഡിനെക്കാൾ രണ്ട്‌ പോയിന്റ്‌ പിന്നിൽ.

ലൂയിസ്‌ സുവാരസിന്റെ മിന്നുന്ന ഗോളിൽ മുന്നിലെത്തിയ ബാഴ്‌സ ഉസ്‌മാൻ ഡെംബെലെ, അർട്യൂറോ വിദാൽ, ലയണൽ മെസി എന്നിവരിലൂടെ ജയം പൂർത്തിയാക്കി. മെസിയുടെ സീസണിലെ ആദ്യ ഗോളാണ്‌. സിസർ കട്ടിലൂടെയായിരുന്നു സുവാരസിന്റെ ഗോൾ. മെസി ഫ്രീകിക്ക്‌ വലയിലെത്തിച്ചു. ഒമ്പതു പേരുമായാണ്‌ ബാഴ്‌സ കളി അവസാനിപ്പിച്ചത്‌.

പുതുമുഖതാരം റൊണാൾഡ്‌ അറയുജോ, ഡെംബെലെ എന്നിവർ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡ്‌ റയൽ വല്ലാഡോളിഡുമായി ഗോളടിക്കാതെ പിരിഞ്ഞു.


പ്രധാന വാർത്തകൾ
 Top