20 October Tuesday

റോഡ്രിഗസ്‌ എവർട്ടണിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020


ലണ്ടൻ
കൊളംബിയൻ താരം ഹമേഷ്‌ റോഡ്രിഗസ്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്‌ എവർട്ടണിൽ. സ്‌പാനിഷ്‌ വമ്പൻമാരായ റയൽ മാഡ്രിഡിൽനിന്നാണ്‌ റോഡ്രിഗസ്‌ എവർട്ടണിൽ എത്തുന്നത്‌. 192 കോടി രൂപയ്‌ക്കാണ്‌ കരാർ. 2014ൽ ഫ്രഞ്ച്‌ ക്ലബ്‌ മൊണാകോയിൽനിന്നാണ്‌ ഈ ഇരുപത്തൊമ്പതുകാരൻ റയലിലെത്തുന്നത്‌. ലോകകപ്പിൽ കൊളംബിയക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനമായിരുന്നു റോഡ്രിഗസിനെ റയലിലെത്തിച്ചത്‌. റയൽ കുപ്പായത്തിൽ രണ്ടുതവണ സ്‌പാനിഷ്‌ ലീഗും ചാമ്പ്യൻസ്‌ ലീഗും സ്വന്തമാക്കി. രണ്ട്‌ സീസണിൽ വായ്‌പാടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിനുവേണ്ടി കളിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top