19 April Friday

സാഫ് കപ്പ് ഫുട്ബോൾ ഇന്ത്യ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ധാക്ക
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ സെമിയിൽ കടന്നു. രണ്ടാം മത്സരത്തിൽ മാലദ്വീപിനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.
ആദ്യ കളിയിൽ ഇന്ത്യ ശ്രീലങ്കയെ രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു.

മാലദ്വീപിനെതിരെ നിഖിൽ പൂജാരിയും മൻവീർ സിങ്ങും ഗോളടിച്ചു. ആദ്യനിമിഷങ്ങളിൽ ഇന്ത്യ പതറിക്കളിക്കുകയായിരുന്നു. പ്രതിരോധത്തിലെ പാളിച്ചകളാണ് വിനയായത്. ഗോൾ കീപ്പർ വിശാൽ കെയ്ത്തിന്റെ പ്രകടനമാണ് ഗോൾ വഴങ്ങുന്നതിൽനിന്ന് ഇന്ത്യയെ തടഞ്ഞത്. മാലദ്വീപിന്റെ രണ്ട് മികച്ച ശ്രമങ്ങൾ വിശാൽ നിർവീര്യമാക്കി.

ആദ്യപകുതിക്ക് തൊട്ടുമുമ്പാണ് ഇന്ത്യ രണ്ട് ഗോളും നേടിയത്. ഫാറൂഖ് ചൗധരിയുമായുള്ള മുന്നേറ്റത്തിനൊടുവിൽ നിഖിൽ ഗോളടിച്ചു. പിന്നാലെ ജെറി ലാൽറിൻസുവാലയുടെ നീക്കത്തിൽ മൻവീർ ഇന്ത്യയുടെ ലീഡുയർത്തി.


പ്രധാന വാർത്തകൾ
 Top