20 February Wednesday

സാഫ് കപ്പ്: ഇന്ത്യ ഇന്ന് മാലദ്വീപിനോട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ധാക്ക
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ രണ്ടാം മത്സരത്തിൽ ഇന്ന് മാലദ്വീപിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ആദ്യകളിയിൽ ശ്രീലങ്കയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ യുവനിര തുടങ്ങിയത്. മാലദ്വീപിനെതിരെ ഇതുവരെ 18 മത്സരം കളിച്ചതിൽ 13ലും ഇന്ത്യ ജയിച്ചു. ലങ്കയ്ക്കെതിരെ മലയാളിതാരം ആഷിഖ് കുരുണിയന്റെയും ലലിയൻസുവാല ചങ്തെയുടെയും ഗോളിലാണ് ഇന്ത്യ ജയം കുറിച്ചത്.


 


പ്രധാന വാർത്തകൾ
 Top