04 August Tuesday

ജെസ്യൂസിന്‌ രണ്ടുമാസം വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019


സാവോപോളോ
ബ്രസീൽ ഫുട്‌ബോൾ താരം ഗബ്രിയേൽ ജെസ്യൂസിന്‌ രണ്ടുമാസം രാജ്യാന്തര വിലക്ക്‌. കോപ അമേരിക്ക ഫൈനലിനിടെ ജെസ്യൂസ്‌ ചുവപ്പുകാർഡ്‌ കിട്ടി പുറത്തായിരുന്നു. ഇതിന്റെ ദേഷ്യത്തിൽ വീഡിയോ സഹായ സംവിധാനത്തിന്റെ (വാർ) മോണിറ്റർ തള്ളിമാറ്റുകയും വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുകയും ചെയ്‌തു.
സംഭവത്തിൽ 21 ലക്ഷം രൂപ പിഴയുമൊടുക്കണം. സെപ്‌തംബറിൽ കൊളംബിയ, പെറു ടീമുകൾക്കെതിരായ ബ്രസീലിന്റെ സൗഹൃദ മത്സരങ്ങൾ ഈ മുന്നേറ്റക്കാരന്‌ നഷ്ടമാകും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top