21 May Tuesday

രോഹിത്‌ മിന്നി, ഇന്ത്യക്ക്‌ പരമ്പര

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

ബ്രിസ്റ്റോൾ

രോഹിത് ശർമയുടെ മിന്നുന്ന സെഞ്ചുറിയുടെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി‐20 പരമ്പര ഇന്ത്യക്ക്. മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയംനേടി. രോഹിത് ശർമ 56 പന്തിൽ 100 റണ്ണുമായി പുറത്താകാതെനിന്നു. മൂന്ന് മത്സര പരമ്പര 2‐1നാണ് ഇന്ത്യ നേടിയത്. ആദ്യംബാറ്റ്ചെയ്ത ഇംഗ്ലണ്ട് ഒമ്പതുവിക്കറ്റിന് 198 റണ്ണെടുത്തു. ഇന്ത്യ എട്ടുപന്തുബാക്കിനിൽക്കെ ജയംസ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 9‐198; ഇന്ത്യ 3‐201 (18.4).  

ട്വന്റി‐20യിൽ രോഹിതിന്റെ മൂന്നാംസെഞ്ചുറിയാണിത്. രോഹിതിന്റെ ഇന്നിങ്സിൽ അഞ്ച് സിക്സറും 11 ബൗണ്ടറികളും ഉൾപ്പെട്ടു. ക്യാപ്റ്റൻ വിരാട് കോഹ്ലി (29 പന്തിൽ 43), ഹാർദിക് പാണ്ഡ്യ (14 പന്തിൽ 33*)}എന്നിവരും തിളങ്ങി. പാണ്ഡ്യ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.

പ്രധാന വാർത്തകൾ
 Top